ഇരുള് വീഴുമ്പോള്‍.
Wednesday, 11 October 2023
വീട്
Tuesday, 17 January 2017
2016 _ജനുവരി _17 .
രോഹിദ് ,
വേദനിക്കുന്ന
വെറും ഒരോര്‍മ്മ മാത്രമല്ല നീ .
അണയാതെ ,
നീറിപ്പുകഞ്ഞെരിയുന്നൊരു ,
കനലാണു നീ .
അധസ്ഥിത ജീവിതം
ഏറ്റു വാങ്ങുന്ന
വിധി കല്‍പ്പിച്ചൊരവസാനമല്ല നീ .
അതിനെതിരായുയരുന്ന
നിലക്കാത്ത പകയുടെ
കടഞ്ഞെടുത്തൊരായുധം നീ .
ഒരമ്മയുടെ ,
സഹോദരിയുടെ ,
ഒടുങ്ങാത്ത കണ്ണുനീരല്ല നീ ,
സിംഹാസനങ്ങള്‍ തകര്‍ത്തെറിഞ്ഞവന്‍റെ
കണ്ണിലെ
രോഷാഗ്നിയാണു നീ .
അഹങ്കാരത്തിലിപ്പോഴും പുളയ്ക്കുന്ന
അധികാര ഗര്‍വ്വിന്‍റെ ഇരയല്ല നീ.
ആധിപത്യ ശക്തിയുടെ
നെഞ്ചിലേക്കെയ്യുന്ന
ഗതിവേഗമാര്‍ന്നോരമ്പിന്‍ മുനയാണുനീ .
രോഹിദ്,നീ കണ്ട സ്വപ്നങ്ങള്‍ക്കന്ത്യമില്ല ,
അത് പടരുന്നു ,തുടരുന്നു ,ഇന്ത്യയാകെ .
Sunday, 15 January 2017
ഹിരണ്യകശിപു അഥവാ വര്‍ത്തമാന കാലം.
ഞാനാണു ദൈവം
എന്നെ നമിക്കുക.
ഞാനാണു ദൈവം
എന്നെ സ്തുതിക്കുക.
എനിക്കു മരണമില്ല
പകലിലും ,രാത്രിയിലും.
അകത്തു വെച്ചും
പുറത്തു വെച്ചും
എനിക്കുമരണമില്ല.
മനുഷ്യനാലും മൃഗത്താലും
എനിക്കു മരണമില്ല.
ഞാനാണ് ദൈവം
എന്നെസ്തുതിക്കുക.
എതിര്‍ത്തവരെ
തിളപ്പിച്ച എണ്ണയില്‍ വറുത്തെടുത്തു
ശരീരം നെടുകെ പിളര്‍ന്നു,
കഴുത്തറുത്തു
കണ്ണുകള്‍ ചൂഴ്ന്നു
നാവരിഞ്ഞു.
ഓം ഹിരണ്യായ നമ
ഹിരണ്യന്‍ ആര്‍ത്തലറി.
ജനം പേടിച്ചു വിറച്ചു ,
മരണം മണത്തറിഞ്ഞവര്‍
ഏറ്റു വിളിച്ചു ,
ഓം ഹിരണ്യായ ന
തലയുയര്‍ത്തിനിന്നു ,
എതിര്‍ത്തു നിന്നു,
ഹിരണ്യനെതിരെ
സ്വന്തം മകന്‍ പ്രഹ്ളാദന്‍.
ഹിരണ്യായ നമ സ്തുതിക്കില്ലെന്നു_
റച്ചു നിന്നു കുമാരന്‍.
പട്ടിണിക്കിട്ടു ,
കാരാഗ്രഹത്തിലടച്ചു,
നാടുകടത്തി കുമരനെ.
ഒട്ടും അയഞ്ഞില്ലവന്‍ .
കുമാരനെതിര്‍ക്കാമെങ്കില്‍,
ഞങ്ങളും ,ജനം പിറുപിറുത്തു .
ക്രൂദ്ധനായ ഹിരണ്യന്‍
ഗദയും ചുഴറ്റി പാഞ്ഞടുത്തു ,
''നീ പറയുന്ന നിന്‍റെ ദൈവമെവിടെ ''
ഹിരണ്യനലറി.
''ദൈവം എവിടേയുമുണ്ട് ''
പ്രഹ്ളാദന്‍ ശാന്തനായി.
''ഈ തൂണിലുണ്ടോ''
ഉണ്ടെന്നു കുമാരന്‍.
സമനില തെറ്റിയ ഹിരണ്യന്‍
ഗദയുയര്‍ത്തി തൂണ്‍ അടിച്ചുടച്ചു.
തകര്‍ന്നുടഞ്ഞ തൂണില്‍
നിന്നുയര്‍ന്ന രൂപം കണ്ട്
ഹിരണ്യന്‍ ഞെട്ടി .
എനിക്കു മരണമില്ലെന്ന്
ആവര്‍ത്തിച്ചു കൊണ്ടിരുന്ന
ഹിരണ്യന്‍റെ
കഴുത്തില്‍ പിടി വീണു.
ഹിരണ്യനേയും കൊണ്ട്
നരസിംഹം നടന്നു.
രാത്രിയും പകലുമല്ലാത്ത
അതൊരു സന്ധ്യയായിരുന്നു .
അകത്തും പുറത്തുമല്ലാത്ത
വാതില്‍പ്പടിയില്‍
മനുഷ്യനും മൃഗവുമല്ലാത്ത നരസിംഹമിരുന്നു .
ഹിരണ്യനെ മടിയില്‍ കിടത്തി .
നീണ്ടു കൂര്‍ത്ത നഖങ്ങള്‍ നെഞ്ചിലാഴ്ന്നിറങ്ങി.
വയര്‍ പിളര്‍ന്ന്
കുടല്‍ മാലകള്‍ പുറത്തേക്കുതിര്‍ന്ന് ,
ഹിരണ്യന്‍ പിടഞ്ഞു .
ജനം ആര്‍ത്തു വിളിച്ചു .
പ്രഹ്ളാദനെ തോളിലേറ്റി .
ഇന്നോ ?
ഒരു നരസിംഹം അസാദ്ധ്യം.
പക്ഷേ നമ്മുടെ ഉള്ളിലെല്ലാം
ഒരു പ്രഹ്ളാദനുണ്ട് .
തോല്‍ക്കാന്‍ മനസ്സില്ലെന്ന ഉറപ്പ് .
കോടിക്കണക്കിനു മനുഷ്യരുടെ
ഈ ചങ്കുറപ്പില്‍ നിന്ന്
നരസിംഹം ഉയര്‍ന്നു വരണം
ഒരു ജനശക്തിയായി.
അതിനു മുന്നില്‍ അജയ്യമായി
ഒന്നുമില്ല.
യദ്ധങ്ങളും,കൊടുങ്കാറ്റുകളും
പേമാരിയും അത്
അതിജീവിച്ചിട്ടുണ്ട് .
ഗ്യസ് ചേമ്പറുകളും നരമേധങ്ങളും അത് മറികടന്നിട്ടണ്ട്.
ഹിറ്റലര്‍ മുസ്സോളിനിയും ,സകല നരാധമന്മാരും അതിനു മുന്നില്‍ ,
മുട്ടുകുത്തിയിട്ടുണ്ട് .
ഫാസിസത്തെ ഈ ഭൂമുഖത്തു നിന്ന് അത് തുടച്ചു നീക്കിയിട്ടുണ്ട് .
ഗോപിനാഥ് കെ .